Thursday, 19 November 2015

ചുംബന സമരാനുകൂലികള്‍ നീണാള്‍ പ്ലിങ്ങട്ടെ .....

ഈ ചുംബനം എന്നുവെച്ചാല്‍ ഒരു മഹാ പ്രഹേളികയാണ് .... അതങ്ങനെതന്നെ ഇരിക്കട്ടെ ...


അപ്പൊ ഈ വാണിഭം എന്ന് വെച്ചാലോ ..? അതും മഹാ സംഭവമാ ...

എന്നാല്‍ ഇന്നലെ ആപേര് കേട്ടപ്പോ പലരുടെയും നെഞ്ച് കലങ്ങി .. എന്താ കാര്യം...?

പെണ്‍വാണിഭം അല്ലാതെന്താ .....

ചുംബന സമരത്തിന്‌ ചുക്കാന്‍ പിടിച്ചിരുന്ന രണ്ടു പേര്‍ ഇന്നലെ പെണ്‍വാണിഭം നടത്തിയതിനു അറസ്റ്റില്‍ ആയി .. 

മുന്‍പ് അവരുടെ ലീലാവിലാസങ്ങള്‍ പാടിയവരോക്കെയും മിണ്ടാട്ടമില്ലാതെ ആയി ..


ചുംബന സമരത്തിന്‍റെ പേരില്‍ ചാനലുകള്‍ അന്തിചര്‍ച്ച നടത്തിയപ്പോളും പലരും വന്നു അനുകൂലിക്കാന്‍ ,.... സഹായിക്കാന്‍.... സഹതപിക്കാന്‍ എല്ലാം .
പക്ഷെ ഇന്നു ആ പാവങ്ങള്‍ തീര്‍ത്തും ഒറ്റപെട്ടു .. അല്ല അന്ന് അവരുടെ കൂടെ ഉണ്ടായിരുന്നവര്‍ ഒറ്റപെടുത്തി ...

അന്ന് ചാനലുകളില്‍ വായിലെ വെള്ളം വറ്റിച്ചു ഘോരഘോരം പ്രസംഗിച്ചവരും അവര്‍ക്ക് കൂട്ടിരുന്ന ചാനല്‍ അവതാരകരായ ദൈവങ്ങളും ഇപ്പോ എന്തായി ??????





പ്ലിംഗ് ആയീ ....

വെറും പ്ലിംഗ് അല്ല

പ്ലിംഗ്
പ്ലിംഗ്
പ്ലിംഗ്............

Thursday, 12 November 2015

അസഹിഷ്ണുതയുടെ ഉറവിടം ...

ഈയിടെയായി നമ്മള്‍ എന്നും കേള്‍ക്കുന്ന ഒരു വാക്കാണ്‌ അസഹിഷ്ണുത പെരുകുന്നു എന്നുള്ളത് . എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാകുന്നത് ..? സഹിഷ്ണുതപരം അല്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്നു എന്നുള്ളതാണ് .

ഇനി ഈ കാര്യങ്ങള്‍ ഒക്കെ എവിടെ നിന്ന് ഉണ്ടാവുന്നു  എന്നുകൂടി നോക്കാം

1 . ആദ്യം ബീഫ് എടുക്കാം ..

ബീഫിന്റെ പേരില്‍ ഒരാള്‍ കൊല്ലപെടുന്നു എന്നുള്ളതാണ് ഏറ്റവും  പ്രധാനം . എവിടെ ?

അങ്ങ് ഉത്തര്‍ പ്രദേശില്‍ ....

ആരാ അവിടെ ഭരിക്കുന്നത്‌ ..?

സമാജ് വാദി പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിംഗ് യാദവിന്റെ മകന്‍ അകിലെഷ് യാദവ് .



ഇനിയാണ് രസം : കേരളത്തില്‍ സിപിഎം ഒരാളെ കൊന്നാല്‍ തൃപുരയിലോ , കേന്ദ്ര കമ്മിറ്റിയിലോ കുഴപ്പമില്ല , കേരളത്തില്‍ കോണ്‍ഗ്രസ്‌ മറ്റൊരു പാര്‍ട്ടിക്കാരനെ കൊന്നാലോ , കോണ്‍ഗ്രസ്‌ ഓഫീസില്‍ ഒരു സ്ത്രീ കൊല്ലപെട്ടലോ , അതൊന്നും കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ഇല്ല .

പിന്നെങ്ങനെ യു പി യില്‍ ഒരാള്‍ കൊല ചെയ്യപെട്ടാല്‍ അത് കേന്ദ്രത്തിലെ മോദിയുടെ പേരില്‍ ആവുന്നു .

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന സമയത്താണ് യു പി യില്‍ ഒരുപാട് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപെട്ടത്‌ . അന്നൊക്കെ അതൊന്നും തങ്ങളുടെ കുഴപ്പമല്ല യു പി സര്‍ക്കാരാണ് നോക്കേണ്ടത് എന്ന് പറഞ്ഞു നടന്ന ആളുകള്‍ ആണ് ഇന്നു നേരെ തിരിച്ചു പറയുന്നത് .

അന്ന് യുപി ബലാല്‍സംഗം ലോകവാര്‍ത്ത ആയ കാര്യം നമ്മള്‍ മറന്നുകൂടാ ..
എന്നാല്‍ ഇന്ന് ഈ അസഹിഷ്ണുതയുടെ പേരില്‍ കോണ്‍ഗ്രെസ്സിനോപ്പം അകിലെഷും ഭദ്രം ..



2 . ഹരിയാന ഫരീദാബാദിലെ 2 കുട്ടികളെ ചുട്ടുകൊന്നു എന്ന് പറയുന്ന മറ്റൊരു കഥ :

ഈ സംഭവവും ദളിതരും തമ്മില്‍ യാതൊരു ബന്ധവും ഇല്ല . അത് മാത്രമല്ല വീട് പരിശോധിച്ച ഫോറിന്‍സിക്‌ വിദഗ്ദ്ധന്മാര്‍ പറഞ്ഞത് തീ പടര്‍ന്നത് വീടിനു അകത്തു നിന്നാണ് എന്നാണ് . അല്ലാതെ പുറത്തു നിന്നല്ല എന്നാണ് .

എന്നാല്‍ ഇതും വര്‍ഗീയ വല്‍കരിക്കപെട്ടു . സത്യം മനസ്സിലാകുന്നതിനു മുന്‍പേ സമരങ്ങളും കലാപങ്ങളും നടന്നു .. അല്ലെങ്കില്‍ നടത്തി എന്ന് വേണം പറയാന്‍ . അതും അസഹിഷ്ണുതയുടെ പേര് പറയാന്‍  കാരണമായി .

ഇതൊന്നു വായിച്ചുനോക്കു

http://malayalam.oneindia.com/news/india/fire-that-killed-dalit-kids-started-room-not-outside-say-forensic-experts-140548.html



3 . Shahrukh khan വിഷയം

shahrukh khan പോലും പറഞ്ഞത്രേ അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചു  വരുന്നുണ്ടെന്നു .

 ഒരു ഒന്നൊന്നരക്കൊല്ലം മുന്‍പ് മുംബൈയില്‍ shahrukh khan ന്‍റെ വസതിയുടെ പേരില്‍ അവിടത്തെ മുനിസിപ്പാലിറ്റിയും shahrukh khan നും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു . shahrukh തന്‍റെ വീടിന്റെ മുന്‍ഭാഗം റോഡിലേക്ക് നീട്ടിയിരുന്നു , ഇതു പൊളിച്ചു നീക്കണം എന്ന്  മുനിസിപ്പാലിറ്റിയും ആവിശ്യപെട്ടിരുന്നു . എന്നാല്‍ shahrukh അതിനു വിസ്സമ്മതിച്ചു . ഒടുവില്‍ മുനിസിപ്പാലിറ്റി അത് പൊളിച്ചു നീക്കി .

ആ മുനിസിപ്പാലിറ്റി ഭരിക്കുന്നത്‌ ശിവസേന ആണ് . ശിവസേന ആണെങ്കില്‍ ബി ജെ പി സഖ്യകക്ഷിയും . സ്വാഭാവികമായും അദ്ദേഹത്തിന് അവരോട് ദേഷ്യമുണ്ട് .

അങ്ങനെയുള്ള അവസരത്തിലാണ് IPL  ഉം ആയി ബന്ധപ്പെട്ട് enforcement നോട്ടീസ് ലഭികുന്നത്‌ . രാജ്യത്ത് ഏറ്റവും അധികം നികുതി അടക്കുന്ന ഒരു സിനിമാതാരം നടത്തുന്ന ഇടപെടലുകള്‍ രാജ്യം ശക്തമായും നിരിക്ഷിക്കണമല്ലോ . അതിന്‍റെ ഭാഗമായി നടത്തിയ IPL ഇടപാടുകളുടെ വിവരങ്ങള്‍ ആരഞ്ഞുകൊണ്ടാണ് ഈ enforcement നോട്ടീസ് . അതും അദ്ദേഹതേത ചൊടിപ്പിചിടുണ്ടാവാം .

ഇതൊന്നു വായിച്ചുനോക്കു

http://malayalam.oneindia.com/news/india/enforcement-directorate-questions-shah-rukh-khan-for-4-hours-in-forex-violation-case-141113.html

കൂടാതെ എന്നും അദ്ദേഹത്തിന്‍റെ പുതിയ സിനിമകള്‍ സിനിമകള്‍ ഇറങ്ങുന്നതിനു മുന്നേ ഇറങ്ങുന്ന പടത്തിനു നല്ല mailage കിട്ടാന്‍ ഇതുപോലുള്ള വിവാദ പ്രസ്താവനകള്‍ എന്നും അദ്ദേഹത്തിന് ശീലമാണ് . മുന്‍പ് ഇതുപോലെ ഒരു പ്രസ്താവന നടത്തിയതിനു ശിവസേനയുടെ പ്രധിഷേധം നേരിട്ടിരുന്നു എന്നാല്‍ പൊടുന്നനെ രാഹുല്‍ഗാന്ധി ട്രെയിന്‍ യാത്ര ചെയ്തതുമായി ബന്ധപെട്ട് മറ്റൊരു വിവാദം ഉണ്ടായതിനെ തുടര്‍ന്ന് അന്ന് khan ന്‍റെ വേല ചീറ്റിപോയിരുന്നു . ഇന്നും ഒരു പുതിയ പടം ഇറങ്ങാന്‍ ഇരിക്യെ ആണ് അദ്ദേഹത്തിന്‍റെ ഈ അസഹിഷ്ണുത പരാമര്‍ശം എന്നതും ശ്രേധേയമാണ് .


4 ടിപ്പുവിന്റെ ജന്മദിനാഘോഷം

13 May 2013 നു Siddaramaiah യുടെ നേത്രുത്വത്തില്‍ കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്‌ സര്‍കാര്‍ കഴിഞ്ഞ 2 വര്‍ഷമായും മുന്‍പേ ഉണ്ടായിരുന്ന സര്‍ക്കാരുകള്‍ നടത്താത ടിപ്പു ജയതി ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്നു അറിഞ്ഞാ കൊള്ളാമായിരുന്നു ..



ടിപ്പു ജയന്തി ഇപ്പോളല്ല എപ്പോള്‍ ആഘോഷിച്ചാലും അതൊരു വിവാദം ആവും എന്ന് കോണ്‍ഗ്രസിന്‌ നന്നായി അറിയാം . എന്നാല്‍ അത് ഇത്തവണ ആഘോഷിക്കുമ്പോള്‍ അതിന്‍റെ പേരില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ എല്ലാം അസഹിഷ്ണുതയുടെയും മോഡിയുടെയും തലയില്‍ വെച്ചു കെട്ടാം എന്ന നല്ല ഉദ്ദേശം മാത്രെ ഉണ്ടായിരുന്നുള്ളു എന്ന് വേണം കരുതാന്‍ ..
ദൌര്‍ഭാഗ്യവശാല്‍  ഇതിന്‍റെ  പേരില്‍ കുടകില്‍ ലഹള പൊട്ടി പുറപ്പെട്ടിടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇനി അതും മോഡിക്കുള്ള ,കോണ്‍ഗ്രസ്‌ സ്പോണ്‍സര്‍ ചെയ്ത അസഹിഷ്ണുത ആവാതിരുന്നാല്‍ മതിയായിരുന്നു ..

ഇതൊന്നു വായിച്ചുനോക്കു

http://malayalam.oneindia.com/news/india/need-explanation-on-why-tipu-jayanti-celebrated-on-november-10-prathap-simha-141189.html


ഇനി ബി ജെ പി ക്കരോട് ഒരു വാക്ക് ...

ദയവുചെയ്ത് നിങ്ങള്‍ നിങ്ങളുടെ എല്ലില്ലാത്ത നാക്ക് വളച്ചു ഓരോന്ന് വിളിച്ചു പറഞ്ഞു ഒരു നല്ല ഭരണാധികാരിയെ താഴെ ഇറക്കരുത് .
ലോകം ഇന്നു നമ്മള്‍ ഭാരതീയരെ കൊണ്ട് നല്ലത് പറയുന്നു . നമ്മുക്ക് അര്‍ഹമായത് പലതും ഇന്നും നമ്മുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല . അതിനു നമ്മുക്ക് ശക്തമായ ഒരു ഭരണമാണ് വേണ്ടത് , ശക്തനായ ഒരു ഭാരധികാരിയെയും . അത് നമ്മുക്ക് എന്ന് ലഭിചിടുണ്ട് . അത് നിങ്ങളുടെ വിടുവായതം കാരണം ഇല്ലാതാക്കരുത് . നിങ്ങള്‍ ചില വര്‍ഗീയ ചിന്ഥകള്‍  വിളിച്ചു പറയുമ്പോള്‍ ഒന്നോര്‍ക്കുക .. നിങ്ങളുടെ വായില്‍ നിന്നും വീഴുന്നത് ഒപ്പിയെടുക്കാന്‍ കാത്തിരിക്കുന്ന ഒരു മാധ്യമപട തന്നെ ഇവിടെയുണ്ട് . അവര്‍ അതിനെ കീറിമുറിക്കുമ്പോള്‍ എല്ലാ ഹിന്ദുക്കളും വര്‍ഗീയ വാധികളകുന്നു . എല്ലാ മുസ്‌ലിംകളും തീവ്രവാദികളും ആവുന്നു . അത് മറക്കരുത് . ഈ ഒരു ഫോര്‍മുല ഉപയോഗപെടുതതിയാണ്  കേരളത്തില്‍ സിപിഎം ഉം കോണ്‍ഗ്രസ്സും  ജയിച്ചു കേറുന്നത് . കാരണം നിങ്ങളെ കുറിച്ച് നല്ലത് പറയാന്‍ ഇവിടെ ഒരു മീഡിയ ഇല്ല ജനം ചാനല്‍ ഒക്കെ പുതിയ സംരംഭാമായത് കൊണ്ട് അധികമാരും ശ്രേധിക്കാറില്ല . ഇടതനും വലതനും ഇവിടെ നല്ലതുപറയാന്‍ നിഷ്പക്ഷര്‍ എന്ന് സ്വയം പറയുന്ന വാക്കിലും പ്രവിര്‍ത്തിയിലും ഒട്ടും അത് കാണിക്കാത്ത
ഒട്ടനവധി ചാനലുകള്‍ ഉണ്ട് . അവരില്‍ ചിലരുടെ എങ്കിലും സഹായം നിങ്ങള്ക്ക് ഉണ്ടെങ്കിലെ കേരളത്തില്‍ നിങ്ങള്ക്ക് വല്ലതും നടക്കു ..
അതിനു കാരണം കേരളത്തിലെ ജനങ്ങള്‍ എന്നും ഈ സോഷ്യല്‍ മീഡിയ കളില്‍  സജീവമാണ് . അതുവഴി അവര്‍ കാണുന്നത് മാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ . അവിടെ നിങ്ങള്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നീല്ല . ആ  അവസ്ഥ എന്ന് മാറുന്നുവോ അന്ന് നിങ്ങള്‍ കേരളത്തില്‍ തീര്‍ച്ചയായും പച്ച തോടും .ഉറപ്പ് ..

അല്ലെങ്കില്‍ സിപിഎം ബംഗാള്‍ ,ത്രിപുര എന്നൊക്കെ പറയുന്നതുപോലെ നിങ്ങള്‍ക്കും പറയേണ്ടിവരും . ഗുജറാത്ത് മുംബൈ എന്നൊക്കെ ... അതോര്‍ത്താല്‍ നന്ന് .. 

Sunday, 6 September 2015

ശ്രീകൃഷ്ണന്‍ മതെതരന്‍ ആക്കപെടുമ്പോള്‍ ...........

ശ്രീകൃഷ്ണന്‍ മതെതരന്‍ ആക്കപെടുമ്പോള്‍ ...........



അതെ ... ഇതു മതെതരന്മാരുടെ കാലം ..മതേതര ഓണം , മതേതര രക്ഷബാന്തന്‍ , ഇപ്പോ  മതേതര ശ്രീ കൃഷ്ണനും .... ഇവര്‍  എന്താണീ മതേതരം എന്നുകൊണ്ട് ഉദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല . എന്തായാലും സിപിഎം മാറാന്‍ ശ്രെമിക്കുന്നുണ്ട്  .. അത് ഉറപ്പാണ്‌ . അതിന്ടെ കൊലഹലമാണ് ഇന്നു നമ്മള്‍ കാണുന്നതൊക്കെയും . എന്നാല്‍ എങ്ങയാണ് മാറേണ്ടത് എന്ന് മാത്രം അവര്‍ക്ക് അറീല്ല .ആരെയാണ് അവര്‍ മാത്രുക ആകേണ്ടത് എന്ന ആലോചനകള്‍ക്ക് ഒടുവില്‍ അവര്‍ ഒരുതരം കണ്ടെത്തി .. അത് അവരുടെ പ്രധാന ശത്രു തന്നെ ആയ ആര്‍ എസ് എസ് ആണ് .



അവിടെയാണ് സിപിഎം നു തെറ്റിയത് . ഇത്രേം കാലം മതത്തെ കുറ്റപെടുത്തി നടന്നവര്‍ മത ചടങ്ങുകളെ ഏറ്റടുക്കാന്‍ ശ്രെമിച്ചാല്‍ അത് വലിയ വിഡ്ഢിത്തരം ആവും എന്ന് പറഞ്ഞു കൊടുക്കാന്‍ പാര്‍ട്ടിയുടെ തല നരച്ച നേതാക്കള്‍ക്ക് കഴിഞ്ഞില്ല . ഒന്നുമില്ലേലും സ്വന്തം പ്രവര്‍ത്തകരുടെ മനസേങ്കിലും അറിയണമായിരുന്നു .

പ്രവര്‍ത്തകര്‍ പാര്‍ടിയില്‍ നിന്നും അകന്നു പോകുന്നു . അതാണ് പ്രശ്നം . അതിനു ഇതാണോ പരിഹാരം ...?

അല്ല ... മാറിച്ച് ജനകീയ വിഷയത്തില്‍ നിന്നും അകന്നു പോവുന്നു .. എന്താണ് അകന്നു പോവാന്‍ കാരാണം . ?

പണ്ടൊക്കെ ജനകീയ വിഷയം വരുമ്പോള്‍ ഒരു വശത്ത് പാര്‍ട്ടിയും ജനങ്ങളും മറു വശത്ത് ബൂര്‍ഷയും ആയിരുന്നു എങ്കില്‍ ഇന്നു അത് മാറി ഒരു വശത്ത്  ജനങ്ങളും മറു വശത്ത് പാര്‍ട്ടിയോ അല്ലെങ്കില്‍ പാര്‍ട്ടി സ്വധിനമുള്ള അല്ലെങ്കില്‍ പാര്‍ടിയുമായി ബന്ധപെട്ടവരുടെ ബിനാമികളോ ആയിരിക്കും എന്നതാണ് കാരണം .






പാട്ടിയുടെ ക്ഷീണം മാറ്റാന്‍ ഹിന്ദുക്കളുടെ ആചാരങ്ങളില്‍ ഇടപെടുന്നതിനു പകരം എന്തുകൊണ്ട് മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍ മതേതരം ആകുന്നില്ല . എന്തുകൊണ്ട് മതേതര ഇഫ്താര്‍ സംഗടിപ്പികുനില്ല ...? എന്തുകൊണ്ട് അത് വെറും ഒരു ഇഫ്താര്‍ വിരുന്ന്‍ ആയി മാറുന്നു ...? എന്തുകൊണ്ട് മതേതര ക്രിസ്തുമസ് ഉണ്ടാവുന്നില്ല ...?

ഇതൊക്കെയാണ് ജനങ്ങള്‍ നിങ്ങളോട് ചോദിക്കുന്നത് ...

അതിനു മറുപടിയായി നിങ്ങള്‍ കണ്ണ് ഉരുട്ടിയാല്‍ സ്വാഭാവികമായും  അവര്‍ നിങ്ങളില്‍ നിന്നും അകലും ... ഒറ്റപെടുതും .

നിങ്ങലോഴിച്ചു മറ്റുള്ള പാര്‍ട്ടികള്‍ ഒക്കെ വര്‍ഗിയ പാര്‍ട്ടികള്‍ ആണെന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അക്രമ കേസുകള്‍ ഉണ്ടാകുന്ന പാര്‍ട്ടി ആയി മാറി ...?

ഇന്നത്തെ സമൂഹം ആഗ്രഹിക്കുന്ന സമാധാനം എന്ന് നിങ്ങള്ക്ക് കൊടുക്കാന്‍ കഴിയുന്നുവോ അന്ന് നിങ്ങളിലെക്കും ഒഴുകും ഈ പറയുന്ന ജനം .

ബിജെപി അക്രമ പാര്‍ട്ടി അല്ലാത്തത് കൊണ്ടല്ല നിങ്ങളില്‍ നിന്നും വിട്ടു പോവുന്നവര്‍ അങ്ങോട്ട്‌ പോവുന്നത് ... മറിച്ചു പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുന്ന മോശം അനുഭവം കൂടുമ്പോള്‍ സഹികെട്ടാണ് അണികള്‍ പുറത്തു പോവുന്നത് . അവര്‍ പുറത്തു പോകുമ്പോള്‍ നിങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഭീഷണിയും അക്രമത്തേയും ചെറുക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ മറ്റൊരു പ്രഭാല ശക്തിയില്‍ ചേകെരുന്നത് . ഇതു മനസ്സിലാക്കി അവരെ ശാന്തമായി പരിഗണിച്ചു നാട്ടിലെ കുട്ടി സഘാക്കന്‍മാരുടെ ചെറ്റത്തരങ്ങള്‍ക് ചുട്ട മറുപടി കൊടുക്കാന്‍ നേത്രുത്വം തയ്യാറായാല്‍ നിങ്ങള്‍ പഴയ പ്രതാപം വീണ്ടെടുക്കും ......ഇല്ലെങ്കില്‍ ..

ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റു ചെറു പാര്‍ടികളില്‍ ഒന്നായി നിങ്ങളും മാറും . തീര്‍ച്ച .............. 

Monday, 3 August 2015

പ്രഥമ പൗരന്‍ ...

                                                           







                                                                                             "  പ്രഥമ പൗരന്‍  "


അതെ ... അതുതന്നെയാണ്  ആ മഹത് വ്യക്തിത്വത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന പേര് . APJ ABDUL KALAM നെ കുറിച്ച് പറയുമ്പോള്‍ സ്വയം അഭിമാനം തോന്നാത്ത ഒരു INDIAN പൗരന്‍ പോലും ഉണ്ടാകില്ല . 

സ്വാമി വിവേകാനന്ദന് ശേഷം നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്തെയും അതിന്‍റെ പാരമ്പര്യത്തെയും പറ്റി ലോകത്തെ അറിയിച്ച മഹത് വ്യക്തികളില്‍ ഒരാള്‍ . 

1998 MAY 17 നു ഭാരതം പോക്രനില്‍ നടത്തിയ ആണവ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ചതും കലാം ആയിരുന്നു , ISRO ല്‍ ജോലി ചെയ്യുമ്പോളും രാഷ്ട്രപതി ആയപ്പോളും അദ്ദേഹം തന്‍റെ എളിയ ജീവിതശൈലി മാറ്റിയില്ല . 

രാഷ്ട്രപതിമാര്‍ പലരും വന്നുപോയെങ്കിലും "  പ്രഥമ പൗരന്‍  "  എന്ന നിലയില്‍ ഭാരതം ഏറെ സ്നേഹിച്ചത് കലാമിനെ ആയിരുന്നു . അദ്ദേഹം രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോലും അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപിന്തുണ കുറഞ്ഞില്ല . 
അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ഒക്കെയും ഭാരതതിനെന്നല്ല ലോകത്തിനു തന്നെ മാതൃക ആണ് . 

അദ്ദേഹത്തിന് സംസാരിക്കാന്‍ ഉണ്ടായിരുന്നത് മുഴുവന്‍ ഇന്ത്യന്‍ യുവത്വതോട് ആയിരുന്നു . അവരോട് ഭാവിയെക്കുറിച് സ്വപനം കാണാന്‍ അദ്ദേഹം പറഞ്ഞു . ആ സ്വപ്നത്തിലേക്ക് എത്തിപെടാന്‍ അവസാനം വരെ പരിശ്രമിക്കാനും ആവിശ്യപെട്ടു . 

ശാസ്ത്രത്തെ പറ്റിയും നൂതന സാകേതിക വിദ്യയെപറ്റിയും അദ്ദേഹം വാചാലനായി . ഇതെല്ലാം കാരണം റീഡേഴ്സ് ഡൈജസ്റ്റ് മാസിക ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനായ വ്യക്തിയെ കണ്ടെത്താന്‍ അന്വേഷേണം നടത്തിയപ്പോള്‍ കിട്ടിയ ഉത്തരം ഡോ. എ.പി.ജെ. അബ്ദുൽ കലാം ആയിരുന്നു .

അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി ഡിആർഡിഒ ഡയറക്ടർ, ഇന്‍റഗ്രെറ്റഡ് മിസൈൽ ഡവലപ്മെന്‍റ് പ്രോജക്ട് തലവൻ, രാജ്യരക്ഷാമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോളും ഇന്ത്യന്‍ യുവത്വത്തോട് സംവദിക്കാന്‍ അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു . 

മതമോ ഭാഷയോ രാഷ്ട്രിയമോ വ്യത്യാസം ഇല്ലാതെ അദ്ദേഹം ജനങ്ങളുമായി ആശയം പങ്കുവെച്ചു . മിസൈല്‍ സാകെതികവിദ്യ സ്വന്തമാക്കിയതിലൂടെ ലോകം ഇന്ത്യയെയും ബഹുമാനിക്കണം എന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു . 
ഈ കാരണത്താല്‍ തന്നെ അദ്ധേഹത്തെ രാജ്യാന്തര തലത്തിൽ ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കുന്നു . പൊഖ്റാൻ ആണവപരീക്ഷണത്തിന്റെ നാളുകളിൽ പാക്ക് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘മാഡ് ഇന്ത്യൻ സയന്റിസ്റ്റ്’ എന്നായിരുന്നു . 

ഒരു മനുഷ്യായുസ്സുകൊണ്ട് ഇത്രയും ഇതില്‍ അധികവും ചെയ്ത മനുഷ്യനെ വിശേഷിപ്പികാന്‍ എന്‍റെ മുന്നില്‍ ഒരു പേര് മാത്രമേ ഉള്ളു  "  പ്രഥമ പൗരന്‍  " . ഇനിയെത്ര രാഷ്ട്രപതിമാര്‍ നമ്മുക്കുണ്ടായാലും അബ്ദുല്‍ കലാമിനോളം മികച്ച ഒരു യുഗപുരുഷനെ നമുക്ക് കിട്ടിലെന്നതാണ് സത്യം ..............

                                                                                                                                    JAI HIND ...

Monday, 20 July 2015

അല്ലേലും ചിലരുടെ കാര്യത്തില്‍ എപ്പോളും ഇങ്ങനെയ........അവര്‍ ശെരി മാത്രെ ചെയ്യൂ .....

കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയ ഒരു സ്ത്രീ ..... അവരെ നാട്ടുകരെക്കാളും നന്നായി അറിയാവുന്നത് നമ്മുടെ മന്ത്രിമാര്‍ക്കാണ് ..

അവരോട് കളിക്കാന്‍ ആര്‍കും ധൈര്യം ഇല്ല ... അഥവാ കളിച്ചാല്‍ ...... അപ്പൊ അറിയും വിവരം . പിന്നെ കേസായി , വകുപ്പുകളായി , നൂറായിരം നൂലാമാലകള്‍ ഉറപ്പാണ്‌ ....

എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ .. ഈ സ്ത്രീ സ്വാതന്ത്ര്യം ഏറ്റവും

കൂടുതല്‍ ദുരുപയോഗം ചെയ്ത ആള്‍ ഈ " സോളാര്‍ ‍" ആകും എന്ന കാര്യം സംശയം വേണ്ട .

മന്ത്രിമാര്‍കെതിരെ ഇവര്‍ കൊടുത്ത പരാതികള്‍ വായിച് എന്നും യുവാക്കള്‍ ഇക്കിളിപ്പെട്ടിട്ടെ ഉള്ളു ....

ആരാണിവരുടെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍ ... ആര്‍കും അറിയില്ല .. എന്നാ എല്ലാര്‍കും ഒന്നറിയാം ..   " സോളാര്‍ ‍" നെ തൊട്ടുകളിച്ചാല്‍ ആകളി തീകളി തന്നെയാണ് ...

MLA മാരും മന്ത്രിമാരും അവരുടെ പേരുവിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കോടികളുമായി പരക്കംപാഞ്ഞു ....

ഇവര്‍ക്ക് ഇന്നു ഒരു സെലിബ്രിടി പരിവേഷം ആണുള്ളത് ...

ഇവര്‍ വരുന്നിടത്ത് ആള് കൂടുന്നു . ഓട്ടോഗ്രാഫ് വാങ്ങാനുള്ള തിരക്ക് വേറെയും ..

എന്താണ് ഇതിനുമാത്രം അവര്‍ മഹത്തായ കാര്യം ചെയ്തത് ...... ?   തട്ടിപ്പ് നടത്തിയതോ ...?     അതോ നാട് മുഴുവന്‍ നടന്ന് വ്യഭിച്ചരിച്ചതോ ......?

എങ്ങനെയാണു ഇവര്‍ക്ക് ഈ സെലിബ്രിടി പരിവേഷം കിട്ടിയത് ...?

ഈയിടെ അവരുടെ അശ്ലീല ദൃശ്യങ്ങള്‍ whatsapp വഴി പ്രചരിച്ചിരുന്നു . അതിനവര്‍ പ്രതികരിച്ച രീതി കണ്ടാലറിയാം അവരുടെ standerd . അവര്‍ ആ കാര്യം മൌനമായി സമ്മതിക്കുകയായിരുന്നു . എന്നിട്ട് അവര്‍ കേസ് കൊടുക്കുകയാണ് ചെയ്തത് . ആ വീഡിയോ കാണുന്നവരുടെയും ഷെയര്‍ ചെയ്യുന്നവരുടെയും പേരില്‍ കേസെടുക്കണം എന്നവര്‍ ആവശ്യപെട്ടു . ഇതു കേട്ട് നമ്മുടെ പാവം പോലീസ് ഏമാന്‍മാര്‍ ആണ് കുഴങ്ങിയത് . അവര്‍ക്ക് ഈ വൃത്തികേടുകള്‍ മുഴുവനും കാണിക്കാം .. അതെ സ്വയം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യാം .. അത് കുറ്റകരമല്ല .. അത് കണ്ട നമ്മളാണ് കുറ്റക്കാര്‍ .. (പടക്കം പോട്ടിച്ചവരുടെ പേരില്‍ കേസില്ല .. എന്നാല്‍ അതിന്റെ ശബ്ദം കെട്ടവരുടെ പേരില്‍ കേസെടുക്കും എന്ന് പറയുംപോലെ )

അതിനു ശേഷം പല സംഭവങ്ങളിലൂടെ അവര്‍ നമ്മുടെ അടുതെത്തി .,

നമ്മുടെ മാധ്യമങ്ങള്‍ ദിനംപ്രതി നല്ലതും ചീത്തതും ആയ വാര്‍ത്തകള്‍ നല്‍കി .. ചിലര്‍ അവരെ സപ്പോര്‍ട്ട് ചെയ്തു വാര്‍ത്തകള്‍ എഴുതി ..

നമ്മുടെ പത്ര മുത്തശ്ശിമാര്‍ അവരുടെ കള്ളകളികള്‍ മനപ്പൂര്‍വം മുക്കി ....

ഇന്നു അവര്‍ക്ക് ആരോടും എങ്ങനെയും പെരുമാറാം .. കാരണം ആ വാര്‍ത്ത നാട്ടുകാര്‍ അറിയാതിരിക്കാനുള്ള വഴി അവര്‍ക്ക് നന്നായി അറിയാം ..

അവര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് ഇരയകുന്നവരെ തന്നെ അവര്‍ അതെ കേസിലെ പ്രതികളക്കുന്നു

ആര്‍കും ആരോടും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ അവര്‍ തന്നെ ഉണ്ടാക്കി .....

ഇന്നും അവര്‍ നടക്കുന്നു .. ഇതേ സമുഹത്തില്‍ ... നമ്മളെ നോക്കി വെളുക്കെചിരിച്ചുകൊണ്ട്‌ സമൂഹ മാധ്യമങ്ങള്‍ വഴി അവര്‍ പെരെടുക്കുന്നു ....

ഇതാണ് ഇപ്പോളത്തെ നമ്മുടെ നാടിന്‍റെ അവസ്ഥ ............ അഭിമാനിക്കു ...  

Thursday, 9 July 2015

ചാപിള്ള ആവാന്‍ വിഴിഞ്ഞവും ...........





"എന്ത് പദ്ധതി കൊണ്ടുവന്നാലും തടയിടും" ...  അതാണ് കേരളത്തെക്കുറിച്ച് എല്ലാര്‍ക്കും പറയാനുള്ളത് ..



നാടിന്റെ വികസനം എന്ന് വാതോരാതെ പ്രസംഗിക്കുന്ന നാം കേരളീയര്‍ നാടിന്റെ ഒരു വികസനകാര്യം വന്നാല്‍ ഒറ്റകെട്ടാണ് .. 



പക്ഷെ അത് മുടക്കുന്ന കാര്യതിലാണെന്ന് മാത്രം ...



എന്നാല്‍ നമ്മളോ ...



ഇവന്മ്മാരെ മാറി മാറി വിശ്വസിക്കും ....



വിഴിഞ്ഞം തുറമുഖം ഇതാ തുറക്കാന്‍ പോകുന്നു ... പണി ഇപ്പോ തുടങ്ങും എന്നൊക്കെ പറയാന്‍ തുടങ്ങിട്ട് വര്‍ഷങ്ങളായി ...



ഇത്രേം കാലം കേരളത്തില്‍ ഇടതനാവുമ്പോള്‍ കേന്ദ്രത്തില്‍ വലതന്‍ ആയിരിക്കും ... ആ സമയം കേന്ദ്രം അനുമതി കൊടുത്താല്‍ അത് ഇവിടെ കേരളത്തില്‍ ഇടതനു ഭരണനേട്ടം ആകും , പ്രതിപക്ഷത്തുള്ള വലതനു അത് നാണക്കേടും ആവും ...അതുകൊണ്ട് കുറേകാലം അങ്ങനെപോയ് ....



പിന്നെ കേരളത്തിലും കേന്ദ്രത്തിലും വലതന്മാര്‍ വന്നു ... അപ്പോളും നടക്കുമെന്ന് കരുതി ... എവടെ ............???????



ഇപ്പോ ഏതാ ഇതു രണ്ടുമല്ലാത്ത നടുകഷ്ണം ( BJP ) വന്നു .. അങ്ങനെ ഒരുവിധം തുടങ്ങാന്‍ അനുമതിയും കിട്ടി ...



അപ്പോളാണ് കേരളത്തിലെ ഇടതന്മാര്‍ അറിയുന്നത് ഇതു നടത്താന്‍ വരുന്നവന്‍ corporate ആണെന്ന് .....  അപ്പോതന്നെ സമരം തുടങ്ങി ...



അപ്പൊ നമ്മുടെ മുഖ്യന്‍ പറഞ്ഞു ആര് എതിര്‍ത്താലും ഇതു താന്‍ നടത്തും എന്ന് ...



അങ്ങനെ സംഗതി ഏകദേശം നടക്കും എന്ന് ഘട്ടം എത്തിയപ്പോ അതാ വരുന്നു അടുത്ത പാര ............



കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ തന്നെ രംഗത്ത്‌ എത്തിയിരിക്കുകയാണ് ...... കാരണം എന്താണെന്നോ ....???



ഈ വന്നിരിക്കുന്ന corporate മഹാന്‍ മോഡിയുടെ വലംകൈയാണത്രെ .............



പാവം നമ്മുടെ മുഖ്യന്‍ ..... കൈചിട്ട് ഇറക്കാനുംവയ്യ .. മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാ ഇപ്പോ ...........




വാല്‍കഷ്ണം  :  ഈ തുറമുഖം അടിച്ചുമാറ്റി കുളചിലിലെക്ക് കൊണ്ടുപോകാന്‍ തമിഴ്നാട് തക്കം നോക്കി ഇരിക്കുകയാണെന്ന കാര്യം മറക്കാതിരുന്നാല്‍ നന്ന് .............


Friday, 3 July 2015

നാണമുണ്ടോ നേതാവേ നിങ്ങള്‍ക്ക് ആ പേരു പറഞ്ഞു നടക്കാന്‍ ......???

നാണമുണ്ടോ നേതാവേ നിങ്ങള്‍ക്ക് ആ പേരു പറഞ്ഞു നടക്കാന്‍ ......???



ഇടുക്കിയിലെ പെരിഞ്ഞാംകുട്ടിയില്‍ നിന്നും കുടിയിറക്കപെട്ടവരില്‍ ഒരാളായ സരസമ്മ എന്ന അമ്മ കലക്ടറെറ്റില്‍ സമരം തുടങ്ങിയിട്ട് ഇപ്പോള്‍ 1000 ദിവസത്തോട് അടുക്കുന്നു .. 

ഇത്രേം ദിവസം ആയിട്ട്പോലും നിങ്ങളുടെ കണ്ണ് തുറക്കാറായില്ലേ .....???

ഇനി ആ പാവം അവിടെ കിടന്നു ചത്താല്‍ ഓടിയെത്തും സാമുഹ്യ പ്രവര്‍ത്തകര്‍ , പരസ്ഥിതി MLA മാര്‍ , പച്ചപ്പ്‌ മന്ത്രിമാര്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ എണ്ണം ...

പണ്ട് മഹാന്മാര്‍ പറഞ്ഞത് എത്ര ശരിയാ ....  ജീവിച്ചിരിക്കുന്ന മനുഷ്യനെക്കാളും വില മരിച്ച മനുഷ്യനാണെന്നു ....

ആ പാവത്തിന് ഒരു തുണ്ട് ഭൂമി കൊടുത്താല്‍ ഇടിഞ്ഞുപോവുന്നത് ആരുടെ മാനമാണ് ....??

അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ല ... കാരണം അവരെകൊണ്ട് ഒരു പാര്‍ട്ടിക്കും ജയ് വിളിക്കാന്‍ പറ്റില്ല അത് തന്നെ ....

ഈ വയസ്സ് പ്രായത്തിലും ആ കണ്ണ് തോരുന്നില്ല .... 


ഇതില്‍ നിന്നും ഒന്നുറപ്പാണ് .........


നമ്മളില്‍ പലര്‍ക്കും നാളെ വരാന്‍പോകുന്ന അവസ്ഥയുടെ ഒരു ചെറു രൂപമാണിത് ....... 

Monday, 29 June 2015

നായന്മാരുടെ പേരില്‍ നായരെ നാറ്റിക്കുന്നവര്‍ ...........

രണ്ടു ദിവസം മുന്നേ നടന്ന ഒരു സംഭവം ആണെങ്കിലും നമ്മുക്ക് ഇന്നും ചോദിക്കാവുന്ന ഒരുപാട് ചോദ്യങ്ങള്‍ ഇതില്‍ നിന്ന്നും ഉയര്‍ന്നവരുന്നു . നായന്മാരെ നാറ്റിക്കാന്‍ ആണെങ്കില്‍ പിന്നെ എന്തിനാണ് നായന്‍മാരുടെ പേരുപറഞ്ഞു ഇങ്ങനെ ഒരു സംഘടന ..

തിരഞ്ഞെടുപ്പ് ദിവസം സുരേഷ്ഗോപി അവിടെ ചെന്നത് രാഷ്ട്രിയ ഉദ്ദേശം വച്ച് തന്നെ ആണെന്ന് കരുതിയാലും അതിനെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു രീതി ഇല്ലെ ?

ഇതുപോലെ തന്നെ ആണോ ഇവരുടെ ഒക്കെ വീട്ടില്‍ ചെന്നാലും സ്വീകരണം ..

ഭരിക്കുന്ന പാര്‍ട്ടിയെ സന്തോഷിപ്പികാന്‍ വേണ്ടി സമൂഹം അംഗികരിക്കുന്ന ഒരു കലാകാരനെ അപമാനിക്കാന്‍ മാത്രം അയാള്‍ ചെയ്ത തെറ്റു എന്താണ് ...

ഒരു ദേശിയ പാര്‍ടിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചതോ ...

അങ്ങനെ എങ്കില്‍ ഈ പറയുന്ന NSS എത്ര തവണ ഇലതോട്ടും വലത്തോട്ടും ചാടി ....

ഭരിക്കുന്ന പാര്‍ടിയുടെ പിന്നാലെ വാലും ആട്ടി നടന്നിട്ട് കേരളത്തിലെ നായന്മാര്‍ എന്ത് നേടി ....

ഈ പറയുന്ന NSS ന്‍റെ തലതോട്ടപ്പന്മാര്‍ക്ക് പറയാന്‍ കഴിയോ ?????  ഇത്രേം കാലം ഈ സംഘടന നായന്മമാര്‍ക്ക് എന്ത് നേടിത്തന്നു .....?

ഉത്തരം പറയണം നിങ്ങള്‍ .....

ഈ ഇറക്കിവിട്ട സംഭവത്തില്‍ മറ്റു പാര്‍ട്ടിക്കാരുടെ പിന്തുണ പോലും നിങ്ങള്‍ക്കില്ല ..........



നാട്ടിലെ നായന്മമാരെ തള്ളിപറഞ്ഞ്‌ മറ്റുള്ള സമുദായ നേതാക്കന്മാരെ അകത്തുകയറ്റി സല്‍കരിച്ചാല്‍ അവര്‍ കഴിച്ചതിന്റെ ഉച്ചിഷ്ടം അവരുടെ ചുണ്ടത്തുനിന്ന് നക്കി എടുക്കാം എന്നാണ് കരുതിയതെങ്കില്‍ ഒന്നോര്‍ത്താല്‍ നന്ന് ....

നായര്‍ക്കു എച്ചില്‍ ചാടിയെ ശീലമുള്ളൂ ............. എച്ചില്‍ നക്കിയല്ല ....

നിങ്ങള്‍ ഇത്രേം കാലം ഇവിടെ നായന്മാരുടെ കാവലാള്‍ ആയിട്ട് എന്ത് നേടി ..... ???

ഒരു ഇന്റര്‍വ്യൂവിനോ ഒരു അഡ്മിഷനോ ചെന്നിട്ട് ജനറല്‍ കാസ്റ്റ് എന്ന പേരില്‍ നാണം കെടാത്ത ഒരു നായരെ കാണിച്ചു തരാന്‍ പാറ്റുമോ നിങ്ങള്‍ക്ക് ....??

നിങ്ങള്‍ സംഘടനയില്‍ ഉള്ളവരുടെ രാഷ്ട്രിയ താല്പര്യങ്ങള്‍ മുതലാക്കാന്‍ മാത്രമാണ് ഇങ്ങനെ ഒരു സംഘടന. അതിനുവേണ്ടി നിങ്ങള്‍ നായന്മാരെ ബാലിയാടക്കുന്നു ....

നായന്മാരില്‍ തന്നെ പല രാഷ്ട്രിയത്തില്‍ വിശ്വസിക്കുന്നവര്‍ ഉണ്ട് . അവരെ എല്ലാം നിങ്ങള്‍ വെല്ലുവിളിക്കുകയാണ് ...


താങ്ങള്‍ക്ക്‌ UDF ആണ് താല്പര്യം എങ്കില്‍ താങ്കള്‍ അങ്ങോട്ട്‌ പോകു...അല്ലാതെ സംഘടനയെ കൂടെ കൊണ്ടുപോകാന്‍ നോക്കരുത് ....

താങ്കള്‍ക്ക് മുന്നേ ജനങ്ങള്‍ ബഹുമാനിക്കുന്ന ആളുകള്‍ ഇരുന്നിരുന്ന ആ സ്ഥാനത്തിന്റെ വില കളയരുത് ....

സുരേഷ്ഗോപിയോട് ഷൈന്‍ ചെയ്യരുത് എന്ന് പറഞ്ഞ താങ്കള്‍ , താങ്കളുടെ മൂട് താങ്ങികള്‍ക്ക് വേണ്ടി സ്വയം ഷൈന്‍ ചെയ്യുകയനുണ്ടായത് ..

തറവാടിത്തം ജന്മനാ ഉണ്ടാവേണ്ടത  ..... അല്ലാതെ നായരാണെന്ന് പറഞ്ഞാ കിട്ടുന്നതല്ല സുകുമാരാ ...


വാല്‍കഷ്ണം
-----------

ഇതിനിടെ സിനിമയുടെ പടി ചവിട്ടിതുടങ്ങിയ ചിലര്‍ സുരേഷ്ഗോപിക്ക് ഉപദേശവുമായി വന്നു ..." കലാകാരന്മാര്‍ സമുദായ നേതാക്കളുടെ പ്രിഷ്ടം താങ്ങാന്‍ പോകരുതെന്ന് ".


കാലങ്ങളായി ഈ പറയുന്ന കലാകാരന്മാരുടെ റോളില്‍ ഇരിക്കുന്നവര്‍ മിണ്ടിയില്ല .. എന്നിട്ടാണ് ഇന്നലെ കേറിവന്നവര്‍ കലയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പികുന്നത് ..



ആദ്യം സ്വയം ഒന്ന് ചോദിച്ചുനോക്കു "കലാകാരാ" താങ്കള്‍ ആ പേരിന് അടുത്തുപോലും എത്തിയോ എന്നത് ... എന്നിട്ട് നമ്മുക്ക് കലാകാരന്മാരുടെ മൊത്തം contract എടുക്കാം ...

Saturday, 6 June 2015

Maggi... ഒരു സംശയം .....

ഒരു സംശയം ..

Eating MAGGI is injurious to health എന്ന് എഴുതി വെച്ചിട്ട് വിറ്റാൽ പോരെ എന്തിനാ BAN ചെയ്യുന്നേ .....

Thursday, 4 June 2015

അങ്ങനെ വല്ലാര്‍പാടത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി....

എന്തൊക്കെ ആയിരുന്നു ... ആന  , അമ്പാരി , അധാനി .... ഹോ ...

ഇവര്‍ തിന്നുകയും ഇല്ല മറ്റുള്ളവരെ തീറ്റിക്കുകയും ഇല്ല . എല്ലാം ഏകദേശം പോയെന്നു ഉറപ്പിക്കാം ...

അപ്പുറത്ത് തമിഴ്നാട്‌ ഈ പദ്ധതി എങ്ങിനെ അടിച്ചുമാറ്റാം  എന്ന് നോക്കികൊണ്ടിരിക്കുകയാ .....

കൊണ്ടുപോട്ടേ ... അല്ലെ .............

കിട്ടിയിട്ട് ഗുണം ഉള്ളവന്‍ കൊണ്ടോയി തിന്നട്ടെ .. അല്ലപിന്നെ ........

Friday, 24 April 2015

ഈ കണ്ണിരിനെക്കാളും വിലയുണ്ടോ നിങ്ങളുടെ ചുംബനത്തിനു ..... എങ്കില്‍ ഞാനും സദാചാരന്‍ ..

ഈ കണ്ണിരിനെക്കാളും വിലയുണ്ടോ നിങ്ങളുടെ ചുംബനത്തിനു ..... എങ്കില്‍ ഞാനും സദാചാരന്‍ ..

കാശ്മീരില്‍ തീവ്രവാദികള്‍ സൈനികരെ കൊന്നു കൊലവിളിച്ചപ്പോള്‍ ഭാരതം മുഴുവനും കരഞ്ഞു .... അച്ഛനെ നഷ്ടപെട്ടവര്‍,ചേട്ടനെയും അനിയനെയും നഷ്ടപെട്ടവര്‍ , മകനെ നഷ്ടപെട്ടവര്‍ , ഭര്‍ത്താവിനെ നഷ്ടപെട്ടവര്‍ ഒക്കെ .......

എന്നാല്‍ നമ്മള്‍ കേരളത്തിലെ ഇന്ത്യക്കാര്‍ ഇതൊന്നും അറിഞ്ഞില്ല .... അല്ലെങ്കില്‍ അറീച്ചില്ല .... കേരളത്തെ അടക്കി വാഴുന്ന മാധ്യമ പട ....

അവര്‍ക്ക് അതിലും വലുത് ചുംബനമായിരുന്നു ................

മനുഷ്യന്‍ തമ്മില്‍ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു രീതി .അതല്ലേ ചുംബനം .. എന്നാല്‍ ഇന്നു അതിന്‍റെ അര്‍ത്ഥം മാറി .. ആണും പെണ്ണും സ്നേഹം പ്രകടിപ്പിക്കുന്ന ഒരു അവസ്ഥ എന്നാക്കി മാറ്റി ... അതിനു അവര്‍ കൂടുപിടിക്കുന്നത് അന്യ രാജ്യത്തിലെ ആളുകളെ ... അവരുടെ സംസ്കാരങ്ങളെ ..

ഈ സമരത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞിരുന്നത് സദാചാര ഗുണ്ടായിസത്തിനു എതിരെ എന്നാണ് ..... ചുംബനവും സദാചാരവും തമ്മില്‍ എന്ടാണ് ബന്ധം ....?

നാളെ ഈക്കൂട്ടര്‍ വീണ്ടും വരും അന്ന് സമരം നടത്തുക അന്യ രാജ്യങ്ങളില്‍ കാണുന്നപോലെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന സമര രീതിയുമായിട്ടാകും ഉറപ്പാണ്‌ ...

അന്ന് നമ്മുടെ മാധ്യമപട വീണ്ടും വരും ... ചര്‍ച്ചകള്‍ സംഘടിപ്പികും .. തമ്മില്‍ തല്ലിച്ച് അവരുടെ ചോര കുടിക്കും ..

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാനുള്ള മലയാളികളുടെ എക്കാലത്തെയും സ്വഭാവം .. അതിനിയും മാറാന്‍ നാളുകള്‍ വേണ്ടിവരും ..... തീര്‍ച്ച ...

2 വയസ്സുകാരിയെ ക്രുരമായ ബലാല്‍സംഗം ചെയ്തു നശിപ്പിച്ച ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതിലും മലയാളിക്ക് താത്പര്യം ബലാല്‍സംഗം ചെയ്യപ്പെട്ട കുഞ്ഞിനെ കാണാനാണ് .............

അതിനെതിരെ സംസാരിക്കുന്നവന്‍ സടചാരന്‍ ....

നമ്മടെ നാടിനു വേണ്ടി ജീവന്‍ വെടിഞ്ഞവരെ ഒന്നു ഓര്‍ക്കാന്‍ പോലും ഈകൂട്ടര്‍ക്ക് നേരമില്ല ...

കൊടും തണുപ്പില്‍ അവന്‍ അനുഭവിക്കുന്ന യാതനകളെ കാണാനും ആളില്ല ..

വല്ല തീവ്രവാദി ആക്രമണവും വന്നാല്‍ ടീവിക്ക് മുന്നിലിരുന്നു അവനു അങ്ങനെ ആക്കാമായിരുന്നു .. ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പ്രസംങ്ങിക്കുമ്പോള്‍ ഒന്നര്‍ക്കുക ......

പറയാന്‍ എല്ലാവര്ക്കും എളുപ്പമാണ് ...

ഒന്നോര്‍ക്കുക .. ഇതു ഗെയിം കളിയല്ല .. വെടിയേറ്റ്‌ വീണാല്‍ retry ചെയ്തു വീണ്ടും കളിയ്ക്കാന്‍ ...അവന്‍ അവന്‍റെ ജീവനാണ് പകരം വെക്കുന്നത് ... അവിടെ retry ഇല്ല .... തോറ്റാല്‍ പോകുന്നത് അവനും അവനെ ആശ്രയിച്ചു കഴിയുന്ന കുറെ ജീവിതങ്ങള്‍ക്കും ആണ് ,,,

ദയവുചെയ്ത് നമ്മള്‍ മലയാളികള്‍ അതിനെ വില കുറച്ചു കാണരുത് ... തള്ളികളയരുത് ...

അവരുടെ കണ്ണീരിനെക്കാളും വില നിങ്ങളുടെ ചുംബനത്തിനു ഇല്ല ....

Thursday, 23 April 2015

കേരളം പഠിക്കാത്ത സത്യം ,,,,,,,,,,,,,,,,,,,

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍കല്‍ എത്തി നില്‍കെ ഇരു മുന്നണികളും ആളെ പിടുത്തവും പാര്‍ടി പിളര്‍ത്തലും ഒക്കെയായി മുന്നേറുന്നു .


ഉമ്മന്‍ചാണ്ടിയുടെ മഹത്തായ ഭരണം കാരണം ഇടതുപക്ഷത്തിനു അനുകൂലമാകാനാണ് സാധ്യതയും . അല്ലാതെ നമ്മള്‍ കേരളീയര്‍ക്ക് വേറെ ചിന്തിക്കാനുള്ള കഴിവില്ലല്ലോ . ഇവരുടെ adjustment സമരത്തെ പ്രോത്സാഹിപ്പികന്‍ മലയാളത്തിന്‍റെ പ്രബുദ്ധരായ മാധ്യമ മുത്തശ്ശിമാരും ചില കൂലി എഴുത്ത് മാധ്യമങ്ങളും  മത്സരിക്കുന്നു . കാരണം അടുത്ത ഭരണം വരുംബോള്‍ അത് മുതലെടുക്കാനുള്ള എളുപ്പ വഴി അവരെ പുകഴ്ത്തുക എന്നതാണല്ലോ .

എത്ര എത്ര കേസുകള്‍ , പരാതികള്‍ , പീഡനങ്ങള്‍ , വാണിഭങ്ങള്‍ എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമായ ഭരണം . കേരളത്തിലെ ജനങ്ങളെക്കാളും കേസുകള്‍ നിലവിലുള്ളത് ജനപ്രതിനിധികളെ കുറിച്ചാണ് . എന്നിട്ടും നമ്മള്‍ മാറുന്നില്ല . മാറി മാറി കട്ട് മുടിക്കാനുള്ള സൗകര്യം നമ്മള്‍ അവര്‍ക്ക് ചെയ്തുകൊണ്ടേ ഇരിക്കുന്നു .


വളരെ അധികം തിരക്കുള്ള ഈ ലോകത്ത് ആകെ നമ്മള്‍ രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന ഒരു സേവനം എന്ന്‌ പറയുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക



എന്നത് മാത്രമാണ് .( നികുതി അടകുന്നത് ഒരു സേവനം ആയി കാണണ്ട . കാരണം അതിന്‍റെ പേരില്‍ വല്ല നിയമ നടപടി ഉണ്ടാവും എന്ന്‌ കരുതിയാണ്
പലരും അത് ചെയ്യുന്നത് ) .  അതുകൊണ്ട് തന്നെ നമ്മുടെ ആകെ ഉള്ള സേവനം വല്ലവനും വന്നു നാട് കട്ട് മുടിക്കാനും , അടിച്ചുമാറ്റിയതിന്‍റെ ബാക്കി
നമ്മുടെ കീശയില്‍ കയ്യിട്ട് എടുക്കാനും നമ്മള്‍ തന്നെ അവസരം ഉണ്ടാക്കുകയാണിവിടെ .


നമ്മള്‍ ഒന്ന് ചിന്തിച്ചാല്‍ ... ഒരൊറ്റ ദിവസത്തെ നമ്മുടെ തീരുമാനം സമൂഹത്തെ പലതു പഠിപ്പിചെക്കാം . അന്തി ചര്‍ച്ചക്കാര്‍ വട്ടത്തിലിരുന്ന് പൊതുജനത്തെ തെറി പറഞ്ഞേക്കാം ... ഒരുപക്ഷെ രാഷ്ട്രബോധം ഇല്ലാത്തവര്‍ എന്നുപോലും കുറ്റപ്പെടുത്തിയെക്കാം . പതിയെ അവരും നമ്മുടെ നാടിലെ
നാറിയ രാഷ്ട്രിയ വ്യവസ്ഥയും മാറിയേക്കാം.... മാറും .... മാറണം ....


നമ്മള്‍ ജയിപ്പിച്ചു വിട്ടവരെ കാണാന്‍ നമ്മള്‍ Q നിക്കേണ്ടിവരുന്നു . നമ്മുടെ മുന്നില്‍ വോട്ടിനു തെണ്ടിയവര്‍ നാളെ വിലപിടിപ്പുള്ള കാറില്‍ നമ്മളെ
ഇടിചിട്ട് തിരിഞ്ഞു നോകാതെ പോകുന്നു . ജനസമ്പര്‍ക്ക പരിപാടികളില്‍ കാലും , കണ്ണും ,കയ്യും,, എന്തിനു തല ഇല്ലാത്തവന്‍ പോലും Q നിന്നു ജനപ്രതിനിധികളെ കാണേണ്ടി വരുന്ന അവസ്ഥ .......


എന്തിനാണ് നാം ഇങ്ങനെ അവരെ താണ് വണങ്ങുന്നത് ..... എന്തിനാണ് അവരെ SIR എന്നൊക്കെ വിളിക്കുന്നത്‌ . ആ വിളി കേട്ടില്ലെങ്കില്‍ ചിലവര്‍ക്കൊക്കെ കുരുപോട്ടും .... എന്തിനു .. ?

നമ്മള്‍ ജയിപ്പിച്ചു വിട്ടവര്‍ നമ്മളെ കാണാനല്ലേ വരേണ്ടത് ... അവര് നമ്മളെ അല്ലെ ബഹുമാനിക്കേണ്ടത് ..... അവര് നമ്മളെ കാണുമ്പോള്‍ അല്ലെ
എണീറ്റുനിന്ന് സ്വീകരിക്കേണ്ടത് ...................


സോഷ്യലിസ്റ്റ്‌ ചിന്തകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നവന്‍ ഒരു ലോക്കല്‍ നതവിനെ കണ്ടാല്‍ മുണ്ടിന്റെ മടിക്കുത്ത് അഴിച്ചിട്ട് തല കുമ്പിട്ട് നില്കുന്നു .
ഇവന്റെ ഒക്കെ ചിന്തകളില്‍ ആദ്യം സോഷ്യലിസം നിറയ്ക്കണം , എന്നിട്ടാവാം പ്രസംഗം .


എന്തിനാണ് നമ്മളിങ്ങനെ സ്വയം ചെറുതാവുന്നത്‌ ... ഒന്നുകില്‍ വോട്ട് ചെയ്യരുത് . അല്ലെങ്കില്‍ നമ്മളെ ഇത്രേം കാലം നരകിപ്പിച്ചവരെ പാഠം പഠിപ്പിക്കാന്‍

വേണ്ടി വോട്ടു ചെയ്യണം . അല്ലാതെ ഇങ്ങനെ ചത്ത്‌ ജീവിച്ചിട്ട് കാര്യമില്ല . ഇതു നമ്മള്‍ സ്വയം വിലങ്ങു ഇട്ട്‌ സ്വയം പൂട്ടി  താക്കോല്‍ രാഷ്ട്രിയകാരന് കൊടുക്കുന്നത് പോലെയാണ് .


ഇവിടെ ചര്‍ച്ചകള്‍ മാത്രം നടക്കുന്നു .. വികസനം അല്ല .. റോഡ്‌ കുണ്ടും കുഴിയും നിറഞ്ഞത്‌ , ഹോട്ടലുകള്‍ വൃത്തിഹീനമായത് , വിദ്യാലയങ്ങളില്‍

മൂത്രപുര ഇല്ല , റേഷന്‍കടയില്‍ കല്ലും മണ്ണും ജീവികളും ഒക്കെ ഇല്ലാത്ത അരിയില്ല , മാലിന്യം മണക്കാത്ത പൊതുസ്ഥലമില്ല , എന്നിട്ടും  നമ്മുടെ സര്‍ക്കാരിന്റെ പ്രശ്നം മുഴുവന്‍ കേരളത്തിലെ BAR കളിലെ നിലവാരം കുറഞ്ഞതാണ് . ഭരണം നടത്തുന്നതിന് പകരം ആര് കൂടുതല്‍ കൈക്കൂലി വാങ്ങി എന്ന് ചര്‍ച്ച ചെയ്യുകയാണ് തിടുക്കം .

നാട്ടില്‍ എന്ത് തട്ടിപ്പ് നടന്നാലും ഇവന്‍മാര്‍കും അതില്‍ പങ്കുണ്ടാകും ... ഇന്നു ഞാന്‍ നാളെ നീ എന്ന് പറഞ്ഞു പ്രതിപക്ഷവും കാത്തിരിക്കുന്നു .. അവരുടെ

ഊഴത്തിനായി ...

ഇതിനൊക്കെ എതിരെ നമ്മുക്ക് മൂകമായി പ്രതികരിക്കാം ... നമ്മള്‍ മണ്ടന്മാര്‍ അല്ലെന്നു കാണിക്കാം ...  തിരഞ്ഞെടുപ്പിലൂടെ .....





                                                                                           INDIAN PAPARAZi 

Wednesday, 22 April 2015

നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി …..

പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട്‌ ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് …

മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും …..

ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക്‌ ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,

അതും കോടാനു കോടി രൂപകള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ …

പാവപെട്ടവന്‍100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .

..നമ്മുടെ പണംഎടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ …

ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം … എന്താണെന്നോ ?



നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക …അത് 100 രൂപ ആയാല്‍ പോലും …പിന്നെ ബാലന്‍സ് ചെക്ക്‌ ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു …

ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും …തീര്‍ച്ചയായും …

കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ……

ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ….

Pls SHARE …………………………..

Sunday, 19 April 2015

ഞാന്‍ ഒരു രാഷ്ട്രിയക്കാരന്‍ അല്ല ...........

ഞാന്‍ ആദ്യമേ പറഞ്ഞുകൊള്ളട്ടെ ... ഞാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയിലും അങ്കമല്ല .
രാഷ്ട്രീയ ബോധത്തേക്കളും ഞാന്‍ വിശ്വസിക്കുന്നത് രാഷ്ട്ര ബോധത്തില്‍ ആണ്. 

എനിക്ക് പറയണം എന്ന് തോന്നുന്ന കാര്യം ഞാന്‍ ഇവിടെ കുറിച്ചിടാം ....