Thursday, 23 April 2015

കേരളം പഠിക്കാത്ത സത്യം ,,,,,,,,,,,,,,,,,,,

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍കല്‍ എത്തി നില്‍കെ ഇരു മുന്നണികളും ആളെ പിടുത്തവും പാര്‍ടി പിളര്‍ത്തലും ഒക്കെയായി മുന്നേറുന്നു .


ഉമ്മന്‍ചാണ്ടിയുടെ മഹത്തായ ഭരണം കാരണം ഇടതുപക്ഷത്തിനു അനുകൂലമാകാനാണ് സാധ്യതയും . അല്ലാതെ നമ്മള്‍ കേരളീയര്‍ക്ക് വേറെ ചിന്തിക്കാനുള്ള കഴിവില്ലല്ലോ . ഇവരുടെ adjustment സമരത്തെ പ്രോത്സാഹിപ്പികന്‍ മലയാളത്തിന്‍റെ പ്രബുദ്ധരായ മാധ്യമ മുത്തശ്ശിമാരും ചില കൂലി എഴുത്ത് മാധ്യമങ്ങളും  മത്സരിക്കുന്നു . കാരണം അടുത്ത ഭരണം വരുംബോള്‍ അത് മുതലെടുക്കാനുള്ള എളുപ്പ വഴി അവരെ പുകഴ്ത്തുക എന്നതാണല്ലോ .

എത്ര എത്ര കേസുകള്‍ , പരാതികള്‍ , പീഡനങ്ങള്‍ , വാണിഭങ്ങള്‍ എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമായ ഭരണം . കേരളത്തിലെ ജനങ്ങളെക്കാളും കേസുകള്‍ നിലവിലുള്ളത് ജനപ്രതിനിധികളെ കുറിച്ചാണ് . എന്നിട്ടും നമ്മള്‍ മാറുന്നില്ല . മാറി മാറി കട്ട് മുടിക്കാനുള്ള സൗകര്യം നമ്മള്‍ അവര്‍ക്ക് ചെയ്തുകൊണ്ടേ ഇരിക്കുന്നു .


വളരെ അധികം തിരക്കുള്ള ഈ ലോകത്ത് ആകെ നമ്മള്‍ രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന ഒരു സേവനം എന്ന്‌ പറയുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക



എന്നത് മാത്രമാണ് .( നികുതി അടകുന്നത് ഒരു സേവനം ആയി കാണണ്ട . കാരണം അതിന്‍റെ പേരില്‍ വല്ല നിയമ നടപടി ഉണ്ടാവും എന്ന്‌ കരുതിയാണ്
പലരും അത് ചെയ്യുന്നത് ) .  അതുകൊണ്ട് തന്നെ നമ്മുടെ ആകെ ഉള്ള സേവനം വല്ലവനും വന്നു നാട് കട്ട് മുടിക്കാനും , അടിച്ചുമാറ്റിയതിന്‍റെ ബാക്കി
നമ്മുടെ കീശയില്‍ കയ്യിട്ട് എടുക്കാനും നമ്മള്‍ തന്നെ അവസരം ഉണ്ടാക്കുകയാണിവിടെ .


നമ്മള്‍ ഒന്ന് ചിന്തിച്ചാല്‍ ... ഒരൊറ്റ ദിവസത്തെ നമ്മുടെ തീരുമാനം സമൂഹത്തെ പലതു പഠിപ്പിചെക്കാം . അന്തി ചര്‍ച്ചക്കാര്‍ വട്ടത്തിലിരുന്ന് പൊതുജനത്തെ തെറി പറഞ്ഞേക്കാം ... ഒരുപക്ഷെ രാഷ്ട്രബോധം ഇല്ലാത്തവര്‍ എന്നുപോലും കുറ്റപ്പെടുത്തിയെക്കാം . പതിയെ അവരും നമ്മുടെ നാടിലെ
നാറിയ രാഷ്ട്രിയ വ്യവസ്ഥയും മാറിയേക്കാം.... മാറും .... മാറണം ....


നമ്മള്‍ ജയിപ്പിച്ചു വിട്ടവരെ കാണാന്‍ നമ്മള്‍ Q നിക്കേണ്ടിവരുന്നു . നമ്മുടെ മുന്നില്‍ വോട്ടിനു തെണ്ടിയവര്‍ നാളെ വിലപിടിപ്പുള്ള കാറില്‍ നമ്മളെ
ഇടിചിട്ട് തിരിഞ്ഞു നോകാതെ പോകുന്നു . ജനസമ്പര്‍ക്ക പരിപാടികളില്‍ കാലും , കണ്ണും ,കയ്യും,, എന്തിനു തല ഇല്ലാത്തവന്‍ പോലും Q നിന്നു ജനപ്രതിനിധികളെ കാണേണ്ടി വരുന്ന അവസ്ഥ .......


എന്തിനാണ് നാം ഇങ്ങനെ അവരെ താണ് വണങ്ങുന്നത് ..... എന്തിനാണ് അവരെ SIR എന്നൊക്കെ വിളിക്കുന്നത്‌ . ആ വിളി കേട്ടില്ലെങ്കില്‍ ചിലവര്‍ക്കൊക്കെ കുരുപോട്ടും .... എന്തിനു .. ?

നമ്മള്‍ ജയിപ്പിച്ചു വിട്ടവര്‍ നമ്മളെ കാണാനല്ലേ വരേണ്ടത് ... അവര് നമ്മളെ അല്ലെ ബഹുമാനിക്കേണ്ടത് ..... അവര് നമ്മളെ കാണുമ്പോള്‍ അല്ലെ
എണീറ്റുനിന്ന് സ്വീകരിക്കേണ്ടത് ...................


സോഷ്യലിസ്റ്റ്‌ ചിന്തകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നവന്‍ ഒരു ലോക്കല്‍ നതവിനെ കണ്ടാല്‍ മുണ്ടിന്റെ മടിക്കുത്ത് അഴിച്ചിട്ട് തല കുമ്പിട്ട് നില്കുന്നു .
ഇവന്റെ ഒക്കെ ചിന്തകളില്‍ ആദ്യം സോഷ്യലിസം നിറയ്ക്കണം , എന്നിട്ടാവാം പ്രസംഗം .


എന്തിനാണ് നമ്മളിങ്ങനെ സ്വയം ചെറുതാവുന്നത്‌ ... ഒന്നുകില്‍ വോട്ട് ചെയ്യരുത് . അല്ലെങ്കില്‍ നമ്മളെ ഇത്രേം കാലം നരകിപ്പിച്ചവരെ പാഠം പഠിപ്പിക്കാന്‍

വേണ്ടി വോട്ടു ചെയ്യണം . അല്ലാതെ ഇങ്ങനെ ചത്ത്‌ ജീവിച്ചിട്ട് കാര്യമില്ല . ഇതു നമ്മള്‍ സ്വയം വിലങ്ങു ഇട്ട്‌ സ്വയം പൂട്ടി  താക്കോല്‍ രാഷ്ട്രിയകാരന് കൊടുക്കുന്നത് പോലെയാണ് .


ഇവിടെ ചര്‍ച്ചകള്‍ മാത്രം നടക്കുന്നു .. വികസനം അല്ല .. റോഡ്‌ കുണ്ടും കുഴിയും നിറഞ്ഞത്‌ , ഹോട്ടലുകള്‍ വൃത്തിഹീനമായത് , വിദ്യാലയങ്ങളില്‍

മൂത്രപുര ഇല്ല , റേഷന്‍കടയില്‍ കല്ലും മണ്ണും ജീവികളും ഒക്കെ ഇല്ലാത്ത അരിയില്ല , മാലിന്യം മണക്കാത്ത പൊതുസ്ഥലമില്ല , എന്നിട്ടും  നമ്മുടെ സര്‍ക്കാരിന്റെ പ്രശ്നം മുഴുവന്‍ കേരളത്തിലെ BAR കളിലെ നിലവാരം കുറഞ്ഞതാണ് . ഭരണം നടത്തുന്നതിന് പകരം ആര് കൂടുതല്‍ കൈക്കൂലി വാങ്ങി എന്ന് ചര്‍ച്ച ചെയ്യുകയാണ് തിടുക്കം .

നാട്ടില്‍ എന്ത് തട്ടിപ്പ് നടന്നാലും ഇവന്‍മാര്‍കും അതില്‍ പങ്കുണ്ടാകും ... ഇന്നു ഞാന്‍ നാളെ നീ എന്ന് പറഞ്ഞു പ്രതിപക്ഷവും കാത്തിരിക്കുന്നു .. അവരുടെ

ഊഴത്തിനായി ...

ഇതിനൊക്കെ എതിരെ നമ്മുക്ക് മൂകമായി പ്രതികരിക്കാം ... നമ്മള്‍ മണ്ടന്മാര്‍ അല്ലെന്നു കാണിക്കാം ...  തിരഞ്ഞെടുപ്പിലൂടെ .....





                                                                                           INDIAN PAPARAZi 

No comments:

Post a Comment