നാണമുണ്ടോ നേതാവേ നിങ്ങള്‍ക്ക് ആ പേരു പറഞ്ഞു നടക്കാന്‍ ......???
ഇടുക്കിയിലെ പെരിഞ്ഞാംകുട്ടിയില്‍ നിന്നും കുടിയിറക്കപെട്ടവരില്‍ ഒരാളായ സരസമ്മ എന്ന അമ്മ കലക്ടറെറ്റില്‍ സമരം തുടങ്ങിയിട്ട് ഇപ്പോള്‍ 1000 ദിവസത്തോട് അടുക്കുന്നു ..
ഇത്രേം ദിവസം ആയിട്ട്പോലും നിങ്ങളുടെ കണ്ണ് തുറക്കാറായില്ലേ .....???
ഇനി ആ പാവം അവിടെ കിടന്നു ചത്താല്‍ ഓടിയെത്തും സാമുഹ്യ പ്രവര്‍ത്തകര്‍ , പരസ്ഥിതി MLA മാര്‍ , പച്ചപ്പ് മന്ത്രിമാര്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ എണ്ണം ...
പണ്ട് മഹാന്മാര്‍ പറഞ്ഞത് എത്ര ശരിയാ .... ജീവിച്ചിരിക്കുന്ന മനുഷ്യനെക്കാളും വില മരിച്ച മനുഷ്യനാണെന്നു ....
ആ പാവത്തിന് ഒരു തുണ്ട് ഭൂമി കൊടുത്താല്‍ ഇടിഞ്ഞുപോവുന്നത് ആരുടെ മാനമാണ് ....??
അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ല ... കാരണം അവരെകൊണ്ട് ഒരു പാര്‍ട്ടിക്കും ജയ് വിളിക്കാന്‍ പറ്റില്ല അത് തന്നെ ....
ഈ വയസ്സ് പ്രായത്തിലും ആ കണ്ണ് തോരുന്നില്ല ....
ഇതില്‍ നിന്നും ഒന്നുറപ്പാണ് .........
നമ്മളില്‍ പലര്‍ക്കും നാളെ വരാന്‍പോകുന്ന അവസ്ഥയുടെ ഒരു ചെറു രൂപമാണിത് .......
No comments:
Post a Comment