Thursday, 5 July 2018

ഇനിയും നിങ്ങള് പഠിച്ചില്ലെങ്കിൽ നാളെ ഇതൊരു വ്രണമാവും

ഇന്നലെ  അവർ ഹിന്ദു സംഘടനകളെ ആക്രമിച്ചു. അപ്പോൾ നമ്മൾ വർഗീയ സംഘടനകൾ തമ്മിലുള്ള സംഘർഷമായി നാം കണ്ടു. പിന്നീട് കാസർഗോട് വർഗീയ സഘർഷം ഉണ്ടാക്കിയപ്പോഴും അന്നത്തെ സർക്കാർ അതിനെ മുടി വെക്കാൻ ശ്രമിച്ചു. അതിന്റെ പേരിൽ അവർ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു.
SDPl പോലുള്ള സംഘാടനകൾ മാറാട് സംഘർഷത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് കോടതി പോലും കണ്ടെത്തിയതാണ്. എന്നിട്ടും മതേതരത്വത്തിന്റെ പേരിൽ നമ്മൾ അവരെ വെള്ള പൂശി.




കേന്ദ്ര സർക്കാർ അനധികൃതമായി വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്ന NGO കളെ നിർത്തലാക്കിയപ്പാൾ NDF  പോലുള്ളവരുടെ പ്രവർത്തനം കുറഞ്ഞിരുന്നു. എന്നാൽ കേന്ദ്രo ഭരിക്കുന്നത് BJP ആണെന്നുളളത് ഭീകര സംഘടനകളെ മറ്റു വഴികളിലൂടെ വളരാൻ പ്രേരിപ്പിച്ചു. എന്നാൽ അവർ സ്വീകരിച്ച രീതി മറ്റൊന്നായിരുന്നു എന്നു വേണം കരുതാൻ.


കേരളത്തിൻ മുൻപ് നടന്ന പല CPM - BJP രാഷ്ട്രീയ കൊലപാതകങ്ങളും ഒന്നു കൂടെ അന്വേഷിച്ചാൽ പ്രതികൾ ഒരു പക്ഷെ മറ്റാരെങ്കിലും ആയിരുന്നേനെ എന്ന് മുൻപ് ഒരു മുതിർന്ന പോലീസ് ഉദ്വേഗസ്ഥൻ ഒരിക്കൽ പറഞ്ഞത് നാം ഓർക്കേണ്ടിയിരിക്കുന്നു.


ഇന്നവർ തോളിൽ കൈയിട്ട് നടന്നവരുടെ കഴുത്തിന് കത്തിവെക്കാൻ തുടങ്ങിയിരിക്കുന്നു. Intelligence Report അനുസരിച്ച് CPM, DYFI , SFI തുടങ്ങിയ സംഘടനകളിൽ വ്യാപകമായി SDPl , Popular Front  പ്രവർത്തകർ നുഴഞ്ഞു കയറി ടleeper cell പോലെ പ്രവർത്തിക്കുന്നുണ്ട് എന്നാണ്.


ഇന്ന് പോലീസ് ഈ സംഘടനകൾക്ക് എതിരെ എടുക്കുന്ന നടപടികൾ ആത്മാർത്ഥമായിട്ടാണെങ്കിൽ അത് നമ്മുടെ നാടിന് ഗുണമെ വരുത്തു. മറിച്ച് അഭിമന്യുവിന്റെ കൊലപാതകത്തോടെ ഇടത് സംഘടനകളിൽ ഹിന്ദു സഖാകൾക്ക് ഉണ്ടായ പ്രതിഷേധത്തെ തണുപ്പിക്കാൻ സർക്കാർ ചിലവിൽ നടക്കുന്ന നാടകമാണെങ്കിൽ......


ഓർക്കുക.... 

നമ്മൾ അനുഭവിക്കാൻ കിടക്കുന്നതേ  ഉളളു.

No comments:

Post a Comment