Monday, 3 August 2015

പ്രഥമ പൗരന്‍ ...

                                                           







                                                                                             "  പ്രഥമ പൗരന്‍  "


അതെ ... അതുതന്നെയാണ്  ആ മഹത് വ്യക്തിത്വത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന പേര് . APJ ABDUL KALAM നെ കുറിച്ച് പറയുമ്പോള്‍ സ്വയം അഭിമാനം തോന്നാത്ത ഒരു INDIAN പൗരന്‍ പോലും ഉണ്ടാകില്ല . 

സ്വാമി വിവേകാനന്ദന് ശേഷം നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്തെയും അതിന്‍റെ പാരമ്പര്യത്തെയും പറ്റി ലോകത്തെ അറിയിച്ച മഹത് വ്യക്തികളില്‍ ഒരാള്‍ . 

1998 MAY 17 നു ഭാരതം പോക്രനില്‍ നടത്തിയ ആണവ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ചതും കലാം ആയിരുന്നു , ISRO ല്‍ ജോലി ചെയ്യുമ്പോളും രാഷ്ട്രപതി ആയപ്പോളും അദ്ദേഹം തന്‍റെ എളിയ ജീവിതശൈലി മാറ്റിയില്ല . 

രാഷ്ട്രപതിമാര്‍ പലരും വന്നുപോയെങ്കിലും "  പ്രഥമ പൗരന്‍  "  എന്ന നിലയില്‍ ഭാരതം ഏറെ സ്നേഹിച്ചത് കലാമിനെ ആയിരുന്നു . അദ്ദേഹം രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോലും അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപിന്തുണ കുറഞ്ഞില്ല . 
അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ഒക്കെയും ഭാരതതിനെന്നല്ല ലോകത്തിനു തന്നെ മാതൃക ആണ് . 

അദ്ദേഹത്തിന് സംസാരിക്കാന്‍ ഉണ്ടായിരുന്നത് മുഴുവന്‍ ഇന്ത്യന്‍ യുവത്വതോട് ആയിരുന്നു . അവരോട് ഭാവിയെക്കുറിച് സ്വപനം കാണാന്‍ അദ്ദേഹം പറഞ്ഞു . ആ സ്വപ്നത്തിലേക്ക് എത്തിപെടാന്‍ അവസാനം വരെ പരിശ്രമിക്കാനും ആവിശ്യപെട്ടു . 

ശാസ്ത്രത്തെ പറ്റിയും നൂതന സാകേതിക വിദ്യയെപറ്റിയും അദ്ദേഹം വാചാലനായി . ഇതെല്ലാം കാരണം റീഡേഴ്സ് ഡൈജസ്റ്റ് മാസിക ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനായ വ്യക്തിയെ കണ്ടെത്താന്‍ അന്വേഷേണം നടത്തിയപ്പോള്‍ കിട്ടിയ ഉത്തരം ഡോ. എ.പി.ജെ. അബ്ദുൽ കലാം ആയിരുന്നു .

അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി ഡിആർഡിഒ ഡയറക്ടർ, ഇന്‍റഗ്രെറ്റഡ് മിസൈൽ ഡവലപ്മെന്‍റ് പ്രോജക്ട് തലവൻ, രാജ്യരക്ഷാമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോളും ഇന്ത്യന്‍ യുവത്വത്തോട് സംവദിക്കാന്‍ അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു . 

മതമോ ഭാഷയോ രാഷ്ട്രിയമോ വ്യത്യാസം ഇല്ലാതെ അദ്ദേഹം ജനങ്ങളുമായി ആശയം പങ്കുവെച്ചു . മിസൈല്‍ സാകെതികവിദ്യ സ്വന്തമാക്കിയതിലൂടെ ലോകം ഇന്ത്യയെയും ബഹുമാനിക്കണം എന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു . 
ഈ കാരണത്താല്‍ തന്നെ അദ്ധേഹത്തെ രാജ്യാന്തര തലത്തിൽ ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കുന്നു . പൊഖ്റാൻ ആണവപരീക്ഷണത്തിന്റെ നാളുകളിൽ പാക്ക് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘മാഡ് ഇന്ത്യൻ സയന്റിസ്റ്റ്’ എന്നായിരുന്നു . 

ഒരു മനുഷ്യായുസ്സുകൊണ്ട് ഇത്രയും ഇതില്‍ അധികവും ചെയ്ത മനുഷ്യനെ വിശേഷിപ്പികാന്‍ എന്‍റെ മുന്നില്‍ ഒരു പേര് മാത്രമേ ഉള്ളു  "  പ്രഥമ പൗരന്‍  " . ഇനിയെത്ര രാഷ്ട്രപതിമാര്‍ നമ്മുക്കുണ്ടായാലും അബ്ദുല്‍ കലാമിനോളം മികച്ച ഒരു യുഗപുരുഷനെ നമുക്ക് കിട്ടിലെന്നതാണ് സത്യം ..............

                                                                                                                                    JAI HIND ...

No comments:

Post a Comment